Latest NewsNewsInternational

ഇന്ത്യയിലെ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്റർ നിയമതിനായി

വാഷിംഗ്ടണ്‍: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്ററിനെ നിയമിച്ചു. വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത അനുയായിയാണ് ഇദ്ദേഹം. 62 വയസുകാരനായ ജസ്റ്റർ നിലവിൽ യുഎസ് പ്രസിഡന്‍റിന്‍റെ അന്താരാഷ്ട്ര സാമ്പത്തിക കാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റാണ്. ഹാർവാർഡിൽനിന്നുള്ള അഭിഭാഷകനായ ജസ്റ്റർ ഇന്ത്യയുമായി അടുത്ത ബന്ധമുള്ളയാളുമാണ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇന്ത്യയിലെ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്ററിനെ നിയമിച്ചത്.

shortlink

Post Your Comments


Back to top button