Latest NewsIndiaNews

തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടയാൾ പണം തിരികെ നേടിയത് തട്ടിപ്പ് നടത്തി

ലക്‌നൗ: റിക്രൂട്ട്മെന്റുകാരുടെ തട്ടിപ്പിനിരയായി 8ലക്ഷം നഷ്ടപ്പെട്ടയാള്‍ ആ തുക തിരിച്ചു പിടിക്കാന്‍ തട്ടിപ്പുകാരനായി. ഉത്തര്‍പ്രദേശേ് അലഹാബാദ് സ്വദേശിയായ റാവേന്ദറാണ് തട്ടിപ്പിനിരയായതിന്റെ ദേഷ്യത്തിൽ കൂട്ടാളികളെ വെച്ച്‌ തട്ടിപ്പു കേന്ദ്രം തുടങ്ങിയത്. 2014ലാണ് തൊഴിൽ തട്ടിപ്പിനിരയായി ഇയാൾക്ക് 8 ലക്ഷം രൂപ നഷ്ടപ്പെടുന്നത്. തനിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാൻ തനിക്കു മേല്‍ തട്ടിപ്പുകാര്‍ പ്രയോഗിച്ച അതേ തന്ത്രം തന്നെ മറ്റുള്ള തൊഴിൽ അന്വേഷകരോട് ഇയാൾ കാണിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ 50 ഓളം പേരെ വഞ്ചിച്ച് ഇയാൾ പണം നേടി. ഓരോരുത്തരുടെ കൈയ്യിൽ നിന്നും 4ലക്ഷം മുതല്‍ 8ലക്ഷം വരെ വാങ്ങിയായിരുന്നു തട്ടിപ്പ്.

ഒരു പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു 2014വരെ റാവേന്ദര്‍. ജീവിതച്ചിലവ് കൂടിയതോടെ സര്‍ക്കാര്‍ ജോലിക്കായി പരിശ്രമങ്ങള്‍ തുടങ്ങി. അതിനിടയിലാണ് അഭിഷേക് പാണ്ഡെയെ പരിചയപ്പെടുന്നത്. എഫ്സിഐയില്‍ നല്ലൊരു ജോലി തരരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനം വിശ്വസിച്ച പാണ്ഡെ പല പരീക്ഷകളും എഴുതി 8 ലക്ഷത്തോളം നഷ്ടപ്പെടുത്തി. പിന്നീട് ഒരു പാട് നാളുകള്‍ക്ക് ശേഷം ജോലി ലഭിക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ട കാര്യം റാവേന്ദര്‍ തിരിച്ചറിയുന്നത്. തുടർന്ന് ഇയാൾ മറ്റുള്ളവരെ പറ്റിച്ച് തനിക്ക് നഷ്ടപ്പെട്ട പണം നേടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച പോലീസിന്റെ വലയിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button