Onamculture

ഉത്രാടപ്പാച്ചിലില്‍ കേരളം

കാലങ്ങളായി മലയാളിയുടെ ശീലമാണ് ഉത്രാടത്തിനുള്ള പരക്കംപാച്ചിൽ. തിരുവോണത്തലേന്ന് കടകളിൽ തിരക്ക് കൂട്ടുന്ന ആളുകളുടെ കാഴ്ച്ച എക്കാലും മലയാളിയുടെ ഉത്രാട ഓർമ്മകളിലെ തിളങ്ങുന്ന അധ്യായമാണ്. ഓണത്തിന്റെ അവസാനവട്ടം ഒരുക്കമാണ് ഉത്രാടത്തിനു നടത്തുന്നത്.
ചിലരുടെ ഉത്രാടത്തിനു കമ്പോളത്തിലേക്ക് ഉള്ള യാത്ര തന്നെ ഉത്രാടപ്പാച്ചില്‍ കാണാനുള്ള ആഗ്രഹം കൊണ്ടാണ്. തിരുവോണ സദ്യ, ഓണക്കോടി തുടങ്ങിയ പലതിനുമുള്ള അവസാനവട്ട ഷോപ്പിംഗാണ് ഉത്രാടത്തിലെ പ്രധാന ഇനം. മനസ് നിറഞ്ഞ ഷോപ്പിംഗ് കഴിയുമ്പോഴക്കും സാധാരണക്കാരുടെ കീശ കാലിയാക്കുന്നതും ഉത്രാടത്തിന്റെ  പ്രത്യേകതയാണ്.
കാണം വിറ്റും ഓണം  ഉണ്ണണം എന്ന പഴമക്കാരുടെ വാക്കുകൾ അനർത്ഥമാക്കുന്ന ഓട്ടമാണ് ഉത്രാടപ്പാച്ചിലില്‍ മലയാളി നടത്തുന്നത്. ശരിക്കും എന്താണ് ഉത്രാടപ്പാച്ചില്‍.  ഓണത്തിനായി സമയത്ത് മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാതെ അവസാന നിമിഷം  ഓടിപ്പായുന്നതിന് പഴമക്കാര്‍ നല്‍കിയ പേരാണ് ഇത്.
ഉത്രാടനാളില്‍ വിപണി രാത്രി വൈകുന്നത് വരെ സജീവമാണ്. സാമ്പത്തികം നോക്കുന്നതിനെക്കാൾ പ്രധാന്യം ഓണം ആഘോഷിക്കുന്നതിനു നല്‍കുന്നതാണ് കാലങ്ങളായി മലയാളിയുടെ ശീലം. പച്ചക്കറി കടകളിലും തുണിക്കടകളിലും നിറയെ ആളുകൾ. ജനബാഹുല്യം കണക്കിലെടുത്ത് സാധനങ്ങൾക്ക് പൊള്ളുന്ന വിലയുമായിരിക്കും. പക്ഷേ കെെരളിയുടെ മണ്ണില്‍ ഉത്രാടപ്പാച്ചിലില്‍ പഴയതിലും ശക്തമായി ഇന്നും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button