Latest NewsNewsGulfUncategorized

ഒമാനിൽ പെരുന്നാൾ ആഘോഷത്തിനിടെ മലയാളി മുങ്ങിമരിച്ചു

സലാല: പെരുന്നാള്‍ ആഘോഷത്തിനിടെ തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു. തിരൂർ സ്വദേശിയായ യൂസഫാണ്‌ മരിച്ചത്. മസ്ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള കുരിയാത്തി വാദി അല്‍ബഈനില്‍ ആയിരുന്നു സംഭവം. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് എത്തിയ യൂസഫ് വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button