Latest NewsKeralaNews

ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടു

ആലുവ: തിരുവോണ നാളില്‍ നടന്‍ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. അടുത്ത സുഹൃത്തായിരുന്നു ജയറാമിന് ദിലീപ്. ദിലീപിന് സിനിമാ ജീവിതത്തില്‍ നല്ല അവസരങ്ങള്‍ നല്‍കാന്‍ ജയറാമിന് സാധിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ ദിലീപിനെ ഉത്രാടദിനത്തില്‍ സന്ദര്‍ശിച്ചിരുന്നു.

രാവിലെ പത്ത് മണിയോടെ കലാഭവന്‍ ഷാജോണ്‍ ആണ് ആദ്യമെത്തിയത്. 11 മണിയോടെ ഹരിശ്രീ അശോകനും കലാഭവന്‍ ജോര്‍ജുമെത്തി. വൈകിട്ട് നാലിനാണ് രഞ്ജിത്തും സുരേഷ് കൃഷ്ണയും വന്നത്. എല്ലാവരും പത്ത് മിനിറ്റ് വീതം ദിലീപുമായി സംസാരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button