Latest NewsIndiaNews

സെല്‍ഫി എടുക്കുന്നതിനിടെ തലക്ക് വെടിയേറ്റു

ഗാസിയാബാദ്: സെല്‍ഫി എടുക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന തോക്കില്‍ നിന്ന് എട്ടു വയസുകാരന്‍റെ തലക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ജുനൈദിനാണ് തലക്ക് വെടിയേറ്റത്.

ഡല്‍ഹി ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.ജുനൈദിന്‍റെ അയല്‍വാസി ഖലി അനധികൃതമായി കൈവശം വെച്ചിരുന്ന തോക്കാണ് അപകടത്തിന് കാരണമായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് ജുനൈദും സുഹൃത്തുക്കളും ചേര്‍ന്ന് തോക്ക് ചൂണ്ടി നില്‍ക്കുന്ന സെല്‍ഫി എടുത്തത്. ഇതിനിടെ അബദ്ധത്തില്‍ തോക്കിന്‍റെ ട്രിഗര്‍ അമരുകയും ജുനൈദിന്‍റെ തലയില്‍ വെടിയുണ്ട തുളച്ചു കയറുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button