Latest NewsIndia

കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം

കൊൽക്കത്ത ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം. വടക്കൻ കൊൽക്കത്തയിൽ ബു​രാ​ബ​സാ​റി​ലെ 16 ഷി​ബ്ത​ല സ്ട്രീ​റ്റിൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 11നായിരുന്നു അപകടം. താ​രാ​പ്ര​സ​ന്ന സാ​ഹ (90) ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ശോ​ഭാ​റാ​ണി സാ​ഹ (70) മ​ക​ൾ ബ്യൂ​ട്ടി സാ​ഹ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏറെ പഴക്കമുള്ള നാ​ലു നി​ല​കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. സാ​ഹ​യും കു​ടും​ബ​വും കെ​ട്ടി​ട​ത്തി​ന്‍റെ അടിയിലെ നി​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ മൂ​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close