Latest NewsTechnology

ഷവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ ; സവിശേഷതകൾ ഇവയൊക്കെ

പൂര്‍ണമായും ആന്‍ഡ്രോയിഡ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ ഏറ്റവും പുതിയ ഡ്യുവല്‍ ക്യാമറ സ്മാര്‍ട്‌ഫോണ്‍ ‘മി എവണ്‍’ (MI A1) ഫോൺ വിപണിയിൽ. വലിയ ഡിസ്‌പ്ലേ, ഡ്യുവല്‍ ലെന്‍സ് ക്യാമറ, മെറ്റര്‍ ബോഡി എന്നിവയാണ് മി എവണിന്റെ പ്രധാന സവിശേഷകള്‍. ബ്ലാക്ക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കുന്നത്.

കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള 5.5 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 14 നാനോമീറ്റര്‍ ഫിന്‍ഫെറ്റ് ടെക്ക്‌നോളജിയില്‍ രൂപകല്‍പന ചെയ്ത ക്വാല്‍കോം 625 ഒക്ടാകോര്‍ പ്രോസസർ, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് എന്നിവയാണ് ഇതിന്റെ മറ്റൊരു പ്രത്യേകതകൾ. ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ് മി എവണിന്റെ പ്രധാന സവിശേഷത. 12 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറയാണ് ഫോണിനുള്ളത്. ഒന്ന് ടെലിഫോട്ടോ ലെന്‍സും മറ്റേത് വൈഡ് ആംഗിള്‍ ലെന്‍സുമാണ്. 3080 mAh ന്റെ ശക്തിയേറിയ ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ 4ജി വോള്‍ടി സൗകര്യം, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ജിപിഎസ്, എ-ജിപിഎസ്, യുഎസ്ബി ടൈപ്‌സി പോര്‍ട്ട് എന്നിവയും ഫോണിനുണ്ട്. 14,999 രൂപയാണ് ഫോണിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button