Latest NewsNewsGulf

233 കാറുകളും 480 ബൈക്കുകളും ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്

ദുബായ്: വിവിധയിടങ്ങളില്‍ നിന്ന് പോലീസും മറ്റ് ഏജന്‍സികളും പിടികൂടിയ 233 കാറുകളും 480 ബൈക്കുകളും ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്. വിവിധ നിയമലംഘനങ്ങള്‍ക്ക് പോലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ മൂന്ന് മാസത്തിനകം സ്റ്റേഷനിലെത്തി വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇവ ലേലത്തില്‍ വില്‍ക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ ഇംഗ്ലീഷ്, അറബി പത്രങ്ങളില്‍ പോലീസ് പരസ്യം നല്‍കിയിട്ടുണ്ട്.

ഉടമകള്‍ ഒരു മാസത്തിനകം ആവശ്യമായ രേഖകളുമായി എത്തിയില്ലെങ്കില്‍ അവ ലേലത്തില്‍ വില്‍ക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. 050 8990666 എന്ന നമ്പറിലോ www.dubaipolice.gov.ae എന്ന വെബ്സൈറ്റിലോ പിടിയിലായ വാനഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട 6000 ദിര്‍ഹമിന് മേലെയുള്ള പിഴ അടക്കാത്തവര്‍, മൂന്ന് മാസം കഴിഞ്ഞിട്ടും വാഹനം രജിസ്റ്റര്‍ ചെയ്യാത്തവര്‍, നിയമവിരുദ്ധമായി കാര്‍ റേസിംഗ് നടത്തുന്നവര്‍ തുടങ്ങിയവരുടെ വാഹനങ്ങളാണ് പോലീസ് പിടികൂടുന്നത്. ദുബായ് പോലീസ്, മുനിസിപ്പാലിറ്റി, ആര്‍.ടി.എ, കോടതി എന്നിവയുടെ പ്രതിനിധികളടങ്ങുന്ന കമ്മിറ്റിയാണ് വാഹന ലേലത്തിന് മേല്‍നോട്ടം വഹിക്കുക. വിവിധ വാഹന ലേല കമ്പനികളുമായി സംസാരിച്ച ശേഷമായിരിയ്ക്കും വാഹനങ്ങളുടെ വിലനിശ്ചയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button