Latest NewsNewsIndia

5ജി സേവനവുമായി ബി.എസ്​.എന്‍.എല്‍

ന്യൂഡല്‍ഹി: 5ജി സേവനവുമായി ബി.എസ്​.എന്‍.എല്‍ രംഗത്ത് വരുന്നു. അടുത്ത വർഷം മുതൽ ഈ സേവനം ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ടം സേവനം ആരംഭിക്കുകയെന്ന് കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്​തവ പറഞ്ഞു. 4ജിയേക്കാള്‍ അതിവേഗതയിലുള്ള ഇന്‍റര്‍നെറ്റ്​ കണക്​റ്റിവിറ്റിയാണ്​ 5ജിയില്‍ ലഭ്യമാകുക. 5 ജി ശൃഖല വ്യാപകമാക്കുന്നത്​ വഴി ജിയോ ഉള്‍പ്പടെയുള്ള സ്വകാര്യ സേവനദാതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാകുമെന്ന്​ ബി.എസ്​.എന്‍.എല്ലിന്റെ കണക്കുകൂട്ടല്‍.

നോക്കിയയുമായി 5ജി സേവനം ആരംഭിക്കുന്നത്​ സംബന്ധിച്ച്‌​ ചര്‍ച്ചകള്‍ നടത്തിയെന്ന്​ അനുപം ശ്രീവാസ്​തവ പറഞ്ഞു. 5ജി സേവനം ആരംഭിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്‍&ടി, എച്ച്‌​.പി തുടങ്ങിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയതായും ശ്രീവാസ്​തവ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button