Latest NewsIndia

ആദ്യ യാത്രയില്‍ തന്നെ ‘പണി തന്ന്‍’ മെട്രോ ട്രെയിന്‍

ലക്നൗ: ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലക്നൗ മെട്രോ ആദ്യയാത്രയില്‍ തന്നെ പണിമുടക്കി. പാതിവഴിയില്‍ നിന്ന ട്രെയിനില്‍ . തുടര്‍ന്ന് . ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചേര്‍ന്ന ഉദ്ഘാടനം ചെയ്ത മെട്രോയിൽ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കം നൂറ് കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.

വെളിച്ചവും ശീതീകരണ സംവിധാനവും നിലച്ച ട്രെയിനില്‍ നിന്ന് ലക്നൗ മെട്രോ റെയില്‍വേ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.സാങ്കേതിക തകരാറാണ് ട്രെയിന്‍ നിലയ്ക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം മെട്രോ സര്‍വീസ് നിലച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അഖിലേഷും പിതാവ് മുലായം സിംഗ് യാദവും ചേര്‍ന്നായിരുന്നു മെട്രോയുടെ പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട മെട്രോ ആദ്യ ഘട്ടത്തില്‍ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മുതല്‍ ചരാബാഗ് വരെ 8.5 കിലോമീറ്ററാണ് സര്‍വ്വീസ് നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button