KeralaLatest News

ഓണക്കാലത്ത് കോളടിച്ച് സ​പ്ലൈകോ

തിരുവനന്തപുരം: ഓണക്കാലത്തെ കണക്കുകൾ എടുക്കുമ്പോൾ എല്ലാ കാലത്തും വാർത്തയിൽ ഇടം പിടിക്കുന്നത് ബിവറേജസ് കോർപ്പറേഷനാണ് പക്ഷെ ഇത്തവണ കണക്കുകളും പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് വൻ വിറ്റുവരവാണ് ഒാ​ണ​ക്കാ​ലത്ത്
സം​സ്​​ഥാ​ന സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​​ൻ നേടിയെടുത്തത്. 100 കോ​ടി രൂപയാണ് സ​പ്ലൈകോയുടെ ഓണക്കാല വിറ്റുവരവ് ക​ഴി​ഞ്ഞ​വ​ർ​ഷത്തെക്കാ​ൾ 25 കോ​ടി കൂ​ടു​ത​ലാ​ണി​ത്. താ​ൽ​ക്കാ​ലി​ക ഒാ​ണ​ച്ച​ന്ത​ക​ൾ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, മാ​വേ​ലി സ്​​റ്റോ​റു​ക​ൾ, പീ​പ്പി​ൾ​സ്​ ബ​സാ​റു​ക​ൾ, ലാ​ഭം മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ വ​ഴി​യാ​ണ്​ ഇ​ത്ര​യും വി​ൽ​പ​ന ലഭിച്ചത്.

ജി​ല്ല​ത​ല​ത്തി​ൽ 14ഉം ​താ​ലൂ​ക്കു​ത​ല​ങ്ങ​ളി​ൽ 75ഉം ​ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ 78ഉം ​മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 23ഉം ​ഒാ​ണ​ച്ച​ന്ത​ക​ളാ​ണ്​ ഇ​ത്ത​വ​ണ താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ മാ​ത്രം വി​റ്റു​വ​ര​വ്​ 30 കോ​ടി​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത്​ 24 കോ​ടി​യാ​യി​രു​ന്നു.

10 ദി​വ​സ​ത്തോ​ളം സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളാ​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, മാ​വേ​ലി സ്​​റ്റോ​റു​ക​ൾ, പീ​പ്പി​ൾ​സ്​ ബ​സാ​റു​ക​ൾ, ലാ​ഭം മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ ഒാ​ണ​ച്ച​ന്ത​ക​ളാ​യാ​ണ്​ പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​ത്ത​രം 1289 ശാ​ല​യി​ലാ​യി 70 കോ​ടി​യു​ടെ വി​ൽ​പ​ന ന​ട​ന്നു.ഒാ​ണ​ച്ച​ന്ത​ക​ളെ കേ​വ​ലം അ​രി​യും പ​ച്ച​ക്ക​റി​യും മാ​ത്രം കി​ട്ടു​ന്ന ക​ട​ക​ൾ എ​ന്ന​തി​ൽ​നി​ന്ന്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളാ​ക്കി മാ​റ്റാ​നും ഉ​ൽ​പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ല​ഭ്യ​മാ​ക്കാ​നും കഴിഞ്ഞതാണ് ഇത്തരമൊരെ നേട്ടത്തിന് പിന്നിൽ. ആന്ധ്രയിൽ നിന്നെത്തിച്ച അരിക്കും ഇത്തവണ വിപണയിൽ ആവശ്യക്കാർ ഏറെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button