Latest NewsIndia

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങൾക്കെതിരെ കടുത്ത നിലപാടെടുത്ത് സുപ്രീംകോടതി

ന്യൂഡൽഹി:രാജ്യത്ത് തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സുപ്രീം കോടതി. ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഗോസംരക്ഷകർക്കെതിരെ നടപടിയെടുക്കുന്നതിനായി ഒരാഴ്ചയ്ക്കകം പ്രത്യേക ദൗത്യസേനയെ നിയമിക്കാനും കോടതി ഉത്തരവിട്ടു. ഗോ സംരക്ഷകരെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നവരെയും ശക്തമായി നേരിടാനും സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടെ ആവശ്യപ്പെട്ടു.

ഇത്തരം ആക്രമണങ്ങൾ തടയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാതലത്തിൽ നോഡൽ ഓഫിസർമാരാക്കണം. ചീഫ് സെക്രട്ടറിയും ഡിജിപിയും കൂടിയാലോചിച്ച് ഉടൻ തന്നെ സത്യവാങ്മൂലം നൽകാനും കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button