Latest NewsNewsIndia

ബ്ലൂ വെയ്ൽ ചലഞ്ചിൽ നിന്ന് രക്ഷപെട്ട യുവാവിന്റെ അനുഭവം; ദയവായി ആരും കെണിയിൽ വീഴരുത്

ചെന്നൈ: ബ്ലൂവെയ്ൽ ഗെയിമിൽ നിന്നു രക്ഷപ്പെട്ട യുവാവ് സ്വന്തം അനുഭവവുമായി മാധ്യമപ്രവർത്തകർക്കു മുൻപാകെ. ബ്ലൂവെയ്‌ലിന്റെ മരണമുഖത്തു നിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന അലക്സാണ്ടരാണ് തന്റെ ജീവിതാനുഭവവുമായി രംഗത്തെത്തിയത്. ‘അതൊരു നരകമാണെന്നും ദയവായി ആരും കെണിയിൽ വീഴരുതെന്നുമാണ് ഗെയിമിനെ കുറിച്ച് അലക്സാണ്ടർ പറയുന്നത്.

പുതുച്ചേരി കാരയ്ക്കൽ സ്വദേശി അലക്സാണ്ടറെ (21) കഴിഞ്ഞ ദിവസമാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കൗൺസലിങ്ങിലൂടെ ഗെയിമിൽ നിന്ന് പുറത്തു വന്നപ്പോൾ തന്റെ അനുഭവം എല്ലാവരും അറിയണം. ഇനിയാരും കുടുങ്ങരുത് എന്ന് അലക്സാണ്ടർ തീരുമാനിച്ചിരുന്നു. അങ്ങനെയാണ്, പൊലീസിനൊപ്പം അലക്സാണ്ടർ മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയത്.

അലക്സാണ്ടർ ചെന്നൈയിലെ കുറിയർ കമ്പനിയിൽ ജീവനക്കാരനാണ്. സഹപ്രവർത്തകർ അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിൽ നിന്ന് രണ്ടാഴ്ച മുൻപാണ് ബ്ലൂവെയ്ൽ ലിങ്ക് ലഭിച്ചത്. ജോലിത്തിരക്കു കാരണം ചെന്നൈയിൽ കളിക്കാനായില്ല. എന്നാൽ അവധിക്കു നാട്ടിലെത്തി കളി തുടങ്ങിയതോടെ ആളാകെ മാറി. നാലുദിവസത്തെ അവധി കഴിഞ്ഞു മടങ്ങിയില്ല.

വീട്ടുകാരോടു സംസാരിക്കാതെ മുറിയിൽ കതകടച്ച് ഒറ്റയിരിപ്പ്. രാത്രി രണ്ടിനു ശേഷമാണു ടാസ്കുകൾ പൂർത്തീകരിക്കേണ്ടത്. ആദ്യ ദിനങ്ങളിൽ വ്യക്തിപരമായ വിവരങ്ങൾ പോസ്റ്റ് ചെയ്യുക, ഫോട്ടോയ്ക്കു പോസ് ചെയ്യുക തുടങ്ങിയ ലളിത ഘട്ടങ്ങൾ. ഉൾഭയം മാറ്റി എന്തിനും സജ്ജമാക്കുകയാണ് അഡ്മിൻ ആദ്യം ചെയ്യുന്നത്. ഇതിനായി എന്നും പ്രേത സിനിമകൾ കാണണം. അർധരാത്രി സമീപത്തെ സെമിത്തേരിയിൽ പോയി സെൽഫിയെടുക്കുകയായിരുന്നു ആദ്യ വലിയ ടാസ്ക്.

എന്നാൽ ഇതിനിടെ വീട്ടുകാർ മാറ്റം തിരിച്ചറിഞ്ഞു കഴിഞ്ഞു. സഹോദരൻ അജിത്താണ് താൻ ഗെയിം കളിക്കുന്നുണ്ടെന്ന് മനസിലാക്കിയാക്കിയതും ഉടൻ കാരയ്ക്കൽ പൊലീസിൽ വിവരമറിയിച്ചതും. കഴിഞ്ഞ ദിവസം പുലർച്ചെ നാലിനു പൊലീസ് വീട്ടിലെത്തിയപ്പോൾ കയ്യിൽ കത്തി ഉപയോഗിച്ചു തിമിംഗലത്തിന്റെ രൂപം വരയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അലക്സാണ്ടർ. കയ്യോടെ പൊക്കി സ്റ്റേഷനിലെത്തിച്ചു ദീർഘനേരം കൗൺസലിങ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button