Latest NewsNewsGulf

സഹോദരന്റെ മുന്‍ ഭാര്യയെ പീഡിപ്പിച്ച പ്രവാസി ഷാര്‍ജയില്‍ വിചാരണ നേരിടുന്നു

ഷാര്‍ജ•സഹോദരന്റെ മുന്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിയുടെ വിചാരണ ഷാര്‍ജ കോടതിയില്‍ ആരംഭിച്ചു. ഇയാള്‍ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും തന്‍റെ മുന്‍ ഭര്‍ത്താവിന്റെ സഹോദരനാണ് ഇയാളെന്നും ഷാര്‍ജ മേയ്സലൂണ്‍ ഏരിയയില്‍ താമസിക്കുന്ന 35 കാരിയായ ഫിലിപ്പിനോ യുവതി, ഷാര്‍ജ ക്രിമിനല്‍ കോടതി പ്രിസൈഡിംഗ് ജഡ്ജ് ഡോ. യാക്കൂബ് അല്‍ ഹമാദി മുന്‍പാകെ വെളിപ്പെടുത്തി.

തന്റെ ജോലി സ്ഥലത്ത് മൂന്നോളം തവണ കയറി വന്ന പ്രതി തന്നെ കെട്ടിപ്പിടിക്കാനും അനുവാദമില്ലാതെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.

പ്രതിയുടെ സഹോദരനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇയാള്‍ നിരന്തരം ശല്യം തുടങ്ങിയത്. ഇയാളുടെ ഭീഷണി ദിനംപ്രതി അപകടകരമായതോടെയാണ് ഒടുവില്‍ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനമെടുത്തതെന്നും ഒരു ക്ലീനിംഗ് സര്‍വീസ് ഓഫീസില്‍ ജോലി ചെയ്യുന്ന യുവതി പറഞ്ഞു.

കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ച പ്രതി, തന്നെയും സഹോദരനെയും നശിപ്പിക്കുമെന്നും യു.എ.ഇയില്‍ നിന്ന് നാടുകടത്തുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. പ്രതിയുടെയും ദൃക്സാക്ഷിയായ ഒരു യുവതിയുടെയും വാദം കേള്‍ക്കാനായി കേസ് ഇനി ഒക്ടോബര്‍ 1 ന് പരിഗണിക്കും.

 

shortlink

Post Your Comments


Back to top button