KeralaLatest NewsNews

ഗൗ​രി ല​ങ്കേ​ഷിനു പിന്നാലെ സമാന ആക്രമണം ; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെ​ടി​യേ​റ്റു

പാ​റ്റ്ന: മുതിർന്ന മാധ്യമ പ്രവർത്തക ഗൗ​രി ല​ങ്കേ​ഷിനു പിന്നാലെ സമാന രീതിയിലുള്ള ആക്രമണം. ബിഹാറിലാണ് സംഭവം. ആക്രമണത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെ​ടി​യേ​റ്റു. ബി​ഹാ​റി​ലെ അ​ർ​വാ​ൾ ജി​ല്ല​യി​ലാ​യിലാണ് സംഭവം നടന്നത്. രാ​ഷ്ട്രീ​യ സ​ഹാ​റ ദി​ന​പ്പ​ത്ര​ത്തി​ന്‍റെ റിപ്പോർട്ടറായ പ​ങ്ക​ജ് മി​ശ്രയ്ക്കു നേരെയാണ് വധശ്രമം ഉണ്ടായത്.

പ​ങ്ക​ജ് മി​ശ്രയുടെ നില അതീവ ഗുരുതരമാണ്. പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ് പങ്കജ് ഇപ്പോൾ. ആക്രമി സംഘം ബൈ​ക്കിലാണ് എത്തിയത്. ര​ണ്ടു പേ​ർ ഒരുമിച്ചാണ് ആക്രമണം നടത്തിയത്. ആക്രമികളെ പോലീസ് പിടികൂടി. പ​ങ്ക​ജ് മി​ശ്ര​യു​ടെ കെെയിലുണ്ടായിരുന്ന പണം അപഹരിക്കാനാണ് ആക്രമി സംഘം ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. ഒ​രു ല​ക്ഷം രൂ​പ ആക്രമണം നടക്കുന്ന വേളയി​ൽ പ​ങ്ക​ജ് മി​ശ്ര​യു​ടെ പ​ക്കലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button