Latest NewsIndia

ബലാത്സംഗ അറ തേടി ഗുര്‍മീതിന്റെ ആശ്രമത്തിൽ എത്തിയ പോലീസ് കണ്ടത്

സിര്‍സ: ബലാത്സംഗ അറ തേടി ഗുര്‍മീതിന്റെ ആശ്രമത്തിൽ എത്തിയ പോലീസ് കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകൾ. ഹരിയാനയിലെ സിര്‍സയിൽ 700 ഏക്കറില്‍ പരന്നുകിടക്കുന്ന വിശാലമായ ആശ്രമത്തിലെ അത്ഭുതങ്ങളാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുന്നത്.  സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന ‘രഹസ്യ അറ’ തേടി എത്തിയ പോലീസും മാധ്യമങ്ങളും അത്യാഡംബര റിസോര്‍ട്ടുകളും പാരീസിലെ ഈഫല്‍ ടവറിന്റെയും താജ് മഹലിന്റെയും ഡിസ്നിലാന്‍ഡിന്റെയും ചെറുമാതൃകകളുമാണ്  അവിടെ കണ്ടത്.

പിന്നീട് മഹി സിനിമാ തീയേറ്ററിനു മുന്നിൽ എത്തിയ സംഘത്തിന് മുന്നിൽ എം.എസ്.ജി എുഡ് പാര്‍ക്ക്, സെവന്‍ സ്റ്റാര്‍ സ്പാ, വനിതകള്‍ക്കു വേണ്ടിയുള്ള ജിം, നീന്തല്‍കുളങ്ങളും മുന്നിൽ തുറക്കപ്പെട്ടു.  അനുയായികളായ വിദേശികൾക്ക് വേണ്ടി നിര്‍മ്മിച്ചിച്ചുകൊണ്ടിരുന്ന ജലത്തിനടിയിലുള്ള വില്ലയായിരുന്നു ശേഷം അവർ കണ്ടത്. ഗുര്‍മീത് അറസ്റ്റിലായതോടെ വില്ലയുടെ നിര്‍മ്മാണവും മുടങ്ങി. സമ്പന്നർക്ക് വേണ്ടി നിരവധി വില്ലകള്‍ പണിയാന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. സ്ത്രീകളെ ‘ശിക്ഷിച്ചിരുന്ന’ അദ്ദേഹത്തിന്റെ രഹസ്യ കേന്ദ്രം ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ദേരാ ആശ്രമത്തില്‍ പോലീസ് റെയ്ഡ് തുടരുകയാണ്. ആശ്രമത്തിന്റെ ഉള്ളിലും പുറത്തും വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button