KeralaLatest NewsNews

അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കാൻ ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കാൻ നിലനിൽക്കുന്ന ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനം. സുപ്രീംകോടതി വിധിയെത്തുടർന്ന് 2015ൽ തന്നെ സർക്കാർ അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കേണ്ടതു സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തമാക്കി മാറ്റുന്ന ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

നിയമം കർശനമാക്കാൻ മന്ത്രി കെ.കെ.ശൈലജ നിർദേശം നൽകിയത് തമിഴ്നാട് സ്വദേശിയായ മുരുകനു തക്കസമയത്തു ചികിൽസ ലഭ്യമാക്കാതിരുന്നതിനെത്തുടർന്നു മരിച്ച സംഭവത്തെ തുടർന്നാണ്. സർക്കാർ ചികിൽസ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കും.ഡോക്ടർമാരുടെയും ആശുപത്രികളുടെയും പ്രാഥമിക കടമ ജീവൻ രക്ഷിക്കുക എന്നതാണ്. ജീവൻരക്ഷാ ചികിൽസയ്ക്കു നിയമ, സാമ്പത്തിക പ്രശ്നങ്ങൾ തടസ്സമാകരുത്.

മാത്രമല്ല അപകടത്തിൽപെടുന്നവർക്കൊപ്പം എത്തുന്നവർക്കു ചികിൽസയുടെ ഉത്തരവാദിത്തം അടിച്ചേൽപിക്കുന്ന രീതിയും അനുവദിക്കില്ല. വിദഗ്ധചികിൽസ ആവശ്യമാണെങ്കിൽ അതിനുള്ള സൗകര്യമൊരുക്കേണ്ടതും ആശുപത്രികളുടെ ചുമതലയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അടിയന്തര ചികിൽസാശൃംഖല പദ്ധതിയിലും സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും. ആശുപത്രികളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി ആശുപത്രികളെ തരംതിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button