KeralaLatest NewsNews

അയ്യങ്കാളി പ്രതിമ തകര്‍ത്തു : സ്ഥലത്ത് സംഘര്‍ഷം : ഇന്ന് ഹര്‍ത്താല്‍

 

തിരുവനന്തപുരം: കോവളം കോളിയൂരില്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളി പ്രതിമയുടെ കൈയ്യറുത്ത നിലയില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിഎംഎസിന്റെയും വിവിധ ദളിത് സംഘടനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുന്നു. സിമന്റില്‍ തീര്‍ത്ത പ്രതിമയുടെ വലതു കൈയും ഊന്നുവടിയുമാണ് തകര്‍ക്കപ്പെട്ടത്. കൈപ്പത്തിയും ഊന്നുവടിയുമുള്‍പ്പെടെയുള്ള ഭാഗം തകര്‍ത്ത് പ്രതിമയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ പ്രദേശവാസികളാണ് പ്രതിമ തകര്‍ക്കപ്പെട്ട വിവരം തിരുവല്ലം പൊലീസിനെ അറിയിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് അക്രമമുണ്ടായതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും തെളിവെടുപ്പിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് അയ്യങ്കാളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച അയ്യങ്കാളിയുടെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button