Latest NewsIndia

ഗുർമീതിന്റെ ആശ്രമത്തിൽ നിന്നും അസാധു നോട്ടുകൾ കണ്ടെത്തി

സി​ർ​സ: ദേ​ര സ​ച്ച സൗ​ദ നേതാവ് ഗുർമീതിന്റെ ആശ്രമത്തിൽ പോലീസ് നടത്തിയ റെയ്‌ഡിൽ അസാധു നോട്ടുകളും ര​ജി​സ്ട്രേ​ഷ​നി​ല്ലാ​ത്ത കാ​റും ക​ണ്ടെ​ത്തി. 800 ഏ​ക്ക​ർ സ്ഥ​ല​ത്ത് നില കൊള്ളുന്ന ദേ​രാ സ​ച്ചാ സൗ​ധ​യു​ടെ ആ​ശ്ര​മത്തിൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

റെ​യ്ഡി​നെ തു​ട​ർ​ന്നു ചി​ല മു​റി​ക​ൾ സീ​ൽ ചെ​യ്ത​താ​യും ഹാ​ർ​ഡ് ഡി​സ്കു​ക​ളും പെ​ൻ​ഡ്രൈ​വു​ക​ളും ഇ​വി​ടെ​നി​ന്ന് ചാ​ന​ൽ ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ബി വാ​നും ക​ണ്ടെ​ടു​ത്തായി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ആ​ശ്ര​മ​ത്തി​ൽ​നി​ന്നു നേ​ര​ത്തെ പോ​ലീ​സ് പ്ലാ​സ്റ്റി​ക് നാ​ണ​യ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു.

​പഞ്ചാ​ബ് -ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് റെ​യ്ഡ് നടക്കുന്നത്. സു​ര​ക്ഷ​യ്ക്കാ​യി അ​ർ​ധ​സൈ​നി​ക​രെ​യും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സി​ർ​സ​യി​ലെ ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, റി​സോ​ർ​ട്ടു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button