Latest NewsNewsIndia

പെട്രോൾ,ഡീസൽ വാഹനങ്ങൾ താമസിക്കാതെ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷ്യമാകും; നിതിൻ ഗഡ്ഗരി

ന്യൂഡല്‍ഹി: നിരത്തില്‍ നിന്ന് പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. നിര്‍മാതാക്കള്‍ വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ മലിനീകരണ തോത് കുറഞ്ഞ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശ്രദ്ധിക്കണമെന്നും ഡല്‍ഹിയില്‍ കാര്‍ നിര്‍മാതാക്കളുടെ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി പറഞ്ഞു.

പുതിയ ഗവേഷണങ്ങളിലേക്ക് വാഹന നിര്‍മാതാക്കള്‍ തിരിയണം. അധികം വൈകാതെ കേന്ദ്രസര്‍ക്കാര്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക നയം രൂപപ്പെടുത്തുമെന്നും ഗഡ്ഗരി അറിയിച്ചു. ഭാവിയില്‍ ബസ്, കാര്‍, ടാക്സി, ബൈക്ക് തുടങ്ങി സകല വാഹനങ്ങളും ഇലക്‌ട്രിക്കിലേക്ക് മാറും, ഇന്ത്യയും എത്രയും പെട്ടെന്ന് അതേ വഴിയില്‍ സഞ്ചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button