Latest NewsNewsIndia

തിരഞ്ഞെടുപ്പ് വിജയം നരേന്ദ്രമോദിയുടെ നയങ്ങൾക്കും കേന്ദ്ര സർക്കാരിനും ലഭിച്ച അംഗീകാരം: കേന്ദ്രമന്ത്രി

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നരേന്ദ്രമോദിയുടെ നയങ്ങൾക്കും കേന്ദ്ര സർക്കാരിനും ലഭിച്ച അംഗീകരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 83-ാമത് റോഡ് കോൺഗ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്കും പ്രാദേശിക നേതാക്കൾക്കും ഗഡ്കരി അഭിനന്ദനം അറിയിച്ചു.

Read Also: ബോണസ് തുക നൽകിയിട്ടും ആശ്വാസമില്ല! എക്സിൽ നിന്നും ജീവനക്കാരുടെ എണ്ണം കൊഴിയുന്നു

ഭാരതീയ ജനതാ പാർട്ടിയുടെ വിജയം വലിയ വികസനങ്ങൾ കീഴടക്കാൻ ഭാരതത്തെ സഹായിക്കും. ബിജെപി ഭരണകൂടം ഇരട്ട എഞ്ചിൻ മികവോടെ പ്രവർത്തിക്കുന്നതാണ് സംസ്ഥാനങ്ങളിലെ വികസനങ്ങൾക്ക് കാരണം. ജനങ്ങളുടെ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രകടമായത്. നരേന്ദ്രമോദിയുടെ ഭരണമികവിനുള്ള ശക്തമായ അംഗീകാരമാണ് ഈ വിജയമെന്നും ബിജെപിക്ക് ലഭിച്ച പിന്തുണ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭസൂചനയാണ് നൽകുന്നതെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

Read Also: എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തവനെക്കുറിച്ച്‌ പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം? കനക മുൻപ് പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button