Latest NewsKerala

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവം ; പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചു

കൊച്ചി ; പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവം പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ പുതിയക്കാവ് പുതുമന വീട്ടില്‍ വിനോദിനെയാണ് രണ്ടു ബൈക്കുകളിലായി എത്തിയ എസ്ഡിടിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിർത്തി മര്‍ദ്ദിച്ചത്. പരിക്കേറ്റ വിനോദിനെ പറവൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതിയകാവ് ബിജെപി ബൂത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറിയാണ് വിനോദ്. ഓരാള്‍ കഴിഞ്ഞ രണ്ടുദിവസമായി ഞാൻ ജോലി ചെയ്യുന്ന ബാങ്കിന് മുമ്പിലെത്തി തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നതായും രാവിലെ ബാങ്കിലേയ്ക്ക് പോകുന്ന വഴിയായിരുന്നു മർദ്ധനമെന്നും വിനോദ് പറഞ്ഞു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പ്രവര്‍ത്തകരാണ് വടക്കേക്കരയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. ഇവരില്‍ നിന്ന് ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും അടയാളപ്പെടുത്തിയ റൂട്ട് മാപ്പും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഇവരെ വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോയാണ് വിനോദും സംഘവും പ്രതിഷേധവുമായെത്തിയത്. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് കേസെടുത്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close