KeralaLatest NewsNews

നാദിര്‍ഷയെ ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണം : വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഭീക്ഷണിപ്പെടുത്തിയതായുള്ള നാദിര്‍ഷയുടെ ആരോപണത്തെ കുറിച്ച്‌ തനിയ്ക്ക് അറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നാദിര്‍ഷയുടെ അറസ്റ്റ് സംബന്ധിച്ച്‌ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഡിജിപി പറഞ്ഞു.

പ്രതികളെ സഹായിക്കുന്ന രീതിയില്‍ നാദിര്‍ഷ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് പൊലീസിന്റെ കണ്ടത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നാദിര്‍ഷയോട് ആവശ്യപ്പെട്ടിരുന്നു.

പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും, ദിലീപിന്റെ അമ്മ നല്‍കിയ പരാതി അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ഭീക്ഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി നാദിര്‍ഷ രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button