KeralaLatest NewsNews

ശോഭായാത്ര: കുട്ടികള്‍ ബ്ലൂ വെയ്‌ലില്‍പെട്ട അവസ്ഥയാണെന്ന് കോടിയേരി

കണ്ണൂര്‍: ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടേത് ബ്ലൂ വെയ്‌ലില്‍പെട്ട അവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരിക്കല്‍ പോയാല്‍ പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കോടിയേരി പറയുന്നു.

ബോംബും ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം നല്‍കി, കൊലയാളികളാക്കി മാറ്റുകയാണു ഇതിലൂടെ ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു. ഗണപതിയും സിപിഎമ്മും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഗണപതിയുടെ കാലത്തു സിപിഎം ഉണ്ടായിരുന്നില്ല.

എന്നാല്‍, ഗണേശോല്‍സവ യാത്രകള്‍ക്കിടെ സിപിഎം ഓഫിസുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ഓരോ ദൈവങ്ങളുടെ പേരില്‍ സിപിഎമ്മിനെ ആക്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button