Latest NewsKeralaInternationalGulf

ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു

കുവൈറ്റ് സിറ്റി ; ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ തത്തം‌പള്ളി ദേവസ്യ ജോസഫിന്റെ മകൻ തോമസ് ദേവസ്യ (28)യയാണ് മരിച്ചത്. കെഡിടിസി (യമഹ) ഖൈറാൻ ബ്രാഞ്ചിൽ മെക്കാനിക്ക് ആണ് തോമസ് ദേവസ്യ. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ വാട്ടർസ്കീയുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി ബീച്ചിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ‌പ്പെടുകയായിരുന്നു.  മാതാവ്: എത്സമ്മ. സംസ്കാരം നാട്ടിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button