Latest NewsNewsInternational

180 കോടി രൂപ ലോട്ടറിയടിച്ച യുവാവിന്റെ ദുരന്തകഥ

ലോട്ടറിയെടുത്ത് ലക്ഷങ്ങള്‍ അടിക്കുക എന്നത് മിക്കവരുടെയും സ്വപ്‌നങ്ങളാണ്. ലോട്ടറിയടിച്ചവരുടെ ജീവിതം അതിനുമാത്രം മെച്ചപ്പെടാറുമുണ്ട്. എന്നാല്‍ ഇവിടെ കോടി രൂപ ലോട്ടറിയടിച്ച യുവാവിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ലോട്ടറി അടിച്ചതോടെ ജീവിതം കൈവിട്ടു പോയി അവസാനം ആരോരുമില്ലാതെയാണ് ഇദ്ദേഹം മരിച്ചത്.

ബ്രിട്ടനിലെ ആദ്യ നാഷണല്‍ ലോട്ടറി ജേതാവായിരുന്നു മൊഹിദിന്‍. 1994 നവംബറില്‍ നടന്ന നറുക്കെടുപ്പില്‍ 17.9 ദശലക്ഷം പൗണ്ടിന്റെ സമ്മാനമാണ് മൊഹിദിന്‍ നേടിയത്. ഒരു രാസവള ഫാക്ടറിയിലെ സാധാരണ തൊഴിലാളിയായിരുന്ന മൊഹിദിന്‍ കോടീശ്വരനായി. ടെസ്‌കോയില്‍ നിന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതോടെ, ജീവിതം മാറി. ബ്ലാക്ക്‌ബേണിലെ വീട്ടില്‍ മതവിശ്വാസിയും അച്ചടക്കവുമുള്ള ഗൃഹനാഥനായിരുന്നു.

എന്നാല്‍ ലോട്ടറിയടിച്ചതോടെ മൊഹിദീന് വലിയ മാറ്റവും സംഭവിച്ചു. മദ്യപാനിയും അക്രമിയും സ്ത്രീലമ്പടനുമായി അയാള്‍ മാറി. 1998-ല്‍ അയാളെ ഭാര്യ ഉപേക്ഷിച്ചു. തോക്കെടുത്ത് തന്നെ ഭീഷണിപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്ന് അവര്‍ വിവാഹമോചനം തേടുകയായിരുന്നു. ലോട്ടറിയടിച്ച പണത്തിന്റെ പങ്ക് ഭാര്യ അവകാശപ്പെട്ടുവെങ്കിലും ഇതിനെതിരെ മൊഹീദീന്‍ കോടതിയെ സമീപിച്ചു.

എന്നാല്‍ അഞ്ച് ദശലക്ഷം പൗണ്ട് നഷ്ടപരിഹാരവും വീടിന്റെ അവകാശവും സയീദക്ക് കോടതി അനുവദിച്ചു. വലിയ വേശ്യാലയങ്ങളില്‍ അയാള്‍ പോകാന്‍ തുടങ്ങി. മാറിമാറി പെണ്‍കുട്ടികള്‍ക്കൊപ്പം കഴിയുക ശീലമായി. തുടര്‍ന്ന് ഷാര്‍ലറ്റ് ഡോയ്ല്‍ എന്ന യുവതിയെ കൂടെ കൂട്ടി. ഈ ബന്ധത്തില്‍ മൊഹിദീന് ഒരു പെണ്‍കുട്ടി ജനിച്ചു. മരിക്കുമ്പോള്‍ മൊഹിദീന്റെയൊപ്പം ആരുമുണ്ടായിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button