CricketLatest NewsNewsSports

വിശ്രമം വേണമെന്ന് രവിശാസ്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിനു വിശ്രമം വേണമെന്ന ആവശ്യവുമായി മുഖ്യ പരിശീലകന്‍ രവിശാസ്ത്രി. തുടര്‍ച്ചയായ മത്സരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളെ ബാധിക്കുന്നുണ്ട്. മത്സരങ്ങളുടെ ആധിക്യം താരങ്ങളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നു. ഇതു കൊണ്ട് വിശ്രമം വേണമെന്ന ആവശ്യവുമായാണ് രവി ശാസ്ത്രി ബിസിസിഐ സമീപിച്ചിരിക്കുന്നത്.

പരമ്പരകള്‍ തുടര്‍ച്ചയായി തീരുമാനിക്കുന്ന പശ്ചത്താലത്തില്‍ ഇടവേളകളുടെ കാര്യത്തില്‍ ബിസിസിഐ ശ്രദ്ധിക്കണം. ബിസിസിഐയുട ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രിയുമായും നടത്തിയ വീഡിയോ കോണ്‍ഫെറെന്‍സില്‍ ശാസ്ത്രി ഇക്കാര്യം അറിയിച്ചത്.

2019ല്‍ ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ മത്സരങ്ങളുടെ ആധിക്യം താരങ്ങളെ ദോഷകരമായി ബാധിക്കമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button