CricketLatest NewsNewsSports

ടീമിൽ താരങ്ങളുടെ ഈ രണ്ട് കാര്യങ്ങള്‍ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല: ദിനേശ് കാർത്തിക്

ഹരാരെ: ഇന്ത്യൻ ടീമിൽ താരങ്ങളുടെ ഈ രണ്ട് കാര്യങ്ങള്‍ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. നിശ്ചിത വേഗതയില്‍ ബാറ്റ് ചെയ്യാതിരുന്ന ബാറ്റ്സ്മാൻമാരോട് രവി ശാസ്ത്രിക്ക് വളരെ കുറവ് സഹിഷ്ണുതയാണ് ഉണ്ടായിരുന്നതെന്നും നെറ്റ്സിലും മാച്ചിലും രണ്ട് തരത്തില്‍ ബാറ്റ് വീശിയാൽ അദ്ദേഹത്തിന് ഇഷ്ടപ്പെടാറില്ലെന്നും കാർത്തിക് പറഞ്ഞു.

‘ഒരു നിശ്ചിത വേഗതയില്‍ ബാറ്റ് ചെയ്യാതിരുന്ന ബാറ്റ്സ്മാൻമാരോട് രവി ശാസ്ത്രിക്ക് വളരെ കുറവ് സഹിഷ്ണുതയാണ് ഉണ്ടായിരുന്നത്. നെറ്റ്സിലും മാച്ചിലും രണ്ട് തരത്തില്‍ ബാറ്റ് വീശിയാലും ഇഷ്ടപ്പെടില്ല. എന്താണ് ടീമില്‍ നിന്ന് വേണ്ടത് എന്നും എങ്ങനെയാണ് താരങ്ങള്‍ കളിക്കേണ്ടതെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം’.

‘താരങ്ങളെ മികച്ച പ്രകടനം നടത്താന്‍ എപ്പോഴും അദ്ദേഹം നിർബന്ധിച്ചുകൊണ്ടിരുന്നു. പരാജയങ്ങളോടും കുറച്ച് സഹിഷ്ണുതയേ ശാസ്ത്രി കാട്ടിയിട്ടുള്ളൂ. താരങ്ങളെ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഏറെ പ്രചോദിപ്പിച്ച പരിശീലകനാണ്. പരിശീലകനെന്ന നിലയില്‍ വളരെ ഊർജ്വസ്വലനായിരുന്നു രവി ശാസ്ത്രി’ ദിനേശ് കാർത്തിക് പറയുന്നു.

Read Also:- നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു തടയാം!

2017 ജൂലൈയില്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായ രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞ ടി20 ലോകകപ്പോടെ അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന പരിശീലകരില്‍ ഒരാളാണ് രവി ശാസ്ത്രി. ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ തുടർച്ചയായി ടെസ്റ്റ് പരമ്പരകള്‍ വിജയിച്ചതും കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്തിയതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button