Latest NewsNewsIndia

പാകിസ്ഥാനെതിരായ ക്രിക്കറ്റ് ജയം: ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി സന്തോഷമറിയിച്ചത്. ഇന്ത്യൻ ടീമിന്റെ ‘ഓൾ റൗണ്ട്’ മികവിനെ അഭിനന്ദിച്ച അദ്ദേഹം, ഐസിസി ലോകകപ്പിലെ വരാനിരിക്കുന്ന മത്സരങ്ങൾക്ക് ആശംസകളും അറിയിച്ചു.

‘ടീം ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും, അഹമ്മദാബാദിൽ ഇന്ന് മികച്ച വിജയം നേടി, അതും ഓൾറൗണ്ട് മികവിൽ. ടീമിന് അഭിനന്ദനങ്ങൾ, വരാനിരിക്കുന്ന മത്സരങ്ങൾക്ക് ആശംസകളും നേരുന്നു’ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച സന്ദേശത്തിൽ അറിയിച്ചു.

‘റീട്ടെയിൽ ലോൺ ഫെസ്റ്റു’മായി ഐഡിബിഐ ബാങ്ക് എത്തുന്നു! ഔദ്യോഗിക തീയതി അറിയാം

ശനിയാഴ്ചത്തെ വിജയത്തോടെ, ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ ടീം ഇന്ത്യയുടെ റെക്കോർഡ് എതിരില്ലാത്ത എട്ട് വിജയങ്ങളായി മാറി. നേരത്തെ 1992, 1996, 1999, 2003, 2011, 2015, 2019 വർഷങ്ങളിലാണ് ഇന്ത്യ ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button