KeralaLatest NewsNews

കാഴ്ച കാണാന്‍ പോയ വഴിക്ക് കൊച്ചുമകന്‍ സര്‍ക്കാര്‍ യോഗത്തില്‍ കയറി ഇരുന്നത് ഏത് കെയര്‍ ഓഫില്‍: സന്ദീപ് വാചസ്പതി

പ്രിയപ്പെട്ട മുഹമ്മദ് റിയാസ് അറിയാൻ, അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിൻ്റെ പേരിൽ അല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നു. രാജ്യത്തിൻറെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു. താങ്കളുടെ മകൻ അപ്പൂപ്പൻ്റെ കൈ പിടിച്ച് കാഴ്ച കാണാൻ പോയ വഴിക്ക് സർക്കാർ ഓഫീസിൽ ഇരുന്നത് ഏത് കെയർ ഓഫിൽ ആയിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ മുൻ കേന്ദ്ര മന്ത്രിയായ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഒക്കെ വിമർശിക്കുന്നു. താങ്കളുടെ ഭാര്യ ശ്രീമതി വീണയും മകനും അമ്മായിയമ്മയും ഒക്കെ തുറമുഖ അവലോകന യോഗത്തിൽ പങ്കെടുത്തപ്പോഴും വലിയ അൽപ്പത്തരം മറ്റാരെങ്കിലും കാണിച്ചിട്ടുണ്ടോ? ആദ്യം സ്വന്തം വീട്ടിലെ അൽപ്പന്മാരെ നിലയ്ക്ക് നിർത്തി. എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button