Latest NewsIndiaNews

എം.പിമാരുടെ യാത്രാ ചെലവ് സംബന്ധിച്ചുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത് : യാത്രാചെലവ് ഇനത്തില്‍ ലക്ഷങ്ങള്‍ വാങ്ങുന്നത് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍

ന്യൂഡല്‍ഹി: എം.പിമാരുടെ യാത്രാ ചെലവ് സംബന്ധിച്ചു വിവരാവകാശ പ്രകാരം ലഭിച്ച കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. 2016 ഏപ്രില്‍ 16 മുതല്‍ കഴിഞ്ഞ മാര്‍ച്ച് 17 വരെ ലോക്‌സഭാ എം.പിമാര്‍ക്കു ക്ഷാമബത്തയായി ലഭിച്ചത് 95,70,01,830 രൂപയാണ്.
ലോക്‌സഭയില്‍ ഏറ്റവും അധികം ടി.എ./ഡി.എ. കൈപ്പറ്റിയ ആദ്യ പത്തു പേരില്‍ കേരളത്തില്‍നിന്നുള്ള അഞ്ച് പേരാണുള്ളത്. ആറ്റിങ്ങലില്‍നിന്നുള്ള സി.പി.എം. എം.പി. എ. സമ്പത്ത് 38,19,300 രൂപയാണു കൈപ്പറ്റിയത്. കണ്ണൂരില്‍നിന്നുള്ള സി.പി.എം. എം.പി. പി.കെ. ശ്രീമതി 32,58,739 രൂപയാണു നേടിയെടുത്തത്. പാലക്കാടുനിന്നുള്ള സി.പി.എം. എം.പി. എം.ബി. രാജേഷ് 30,27,268 രൂപ നേടിയെടുത്തു.

ആലപ്പുഴയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയും മുന്‍മന്ത്രിയുമായ കെ.സി. വേണുഗോപാല്‍ 32,12,771 രൂപയാണു നേടിയെടുത്തത്. മുന്‍ കേന്ദ്ര മന്ത്രി കെ.വി. തോമസ് നേടിയത് 31,34,607 രൂപയാണ്. രാജ്യസഭാ എം.പിമാരില്‍ ഭൂരിഭാഗവും ടി.എ./ഡി.എ. ഇനത്തില്‍ 10 ലക്ഷം രൂപയെങ്കിലും നേടിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള സി.പി.എം. എം.പി. സി.പി. നാരായണന്‍ 58,24,502 രൂപയാണു വാങ്ങിയെടുത്തത്. കേരളാ കോണ്‍ഗ്രസ് (എം.) എം.പി. ജോയ് ഏബ്രഹാം 47,03,278 രൂപയാണു നേടിയെടുത്തത്.

പശ്ചിമ ബംഗാളില്‍നിന്നുള്ള സി.പി.എമ്മിന്റെ രാജ്യസഭാംഗം റിതബ്രത ബാനര്‍ജി 69,24,335 രൂപയാണു വാങ്ങിയെടുത്തത്. ആഡംബരത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്ന വ്യക്തിയാണ് റിതബ്രത ബാനര്‍ജി.
കഴിഞ്ഞ ജൂണില്‍ റിതബ്രതയുടെ മോണ്ട് ബ്ലാങ്ക്, ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകളെ കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണു പാര്‍ട്ടി നടപടിയെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,04,880 രൂപയാണ് സി.പി.ഐ. നേതാവ് ഡി. രാജ ക്ഷാമബത്തയായി സ്വീകരിച്ചത്.

ഔദ്യോഗിക വിമാന യാത്രകളില്‍ മിക്ക എം.പിമാരും ബിസിനസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസില്‍ സഞ്ചരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇടതുപക്ഷ എം.പിമാരാണ് ഏറ്റവും കൂടുതില്‍ ടി.എയും ഡി.എയും വാങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button