Latest NewsKeralaNews

നടി ആക്രമിക്കപ്പെട്ട സംഭവം: കേരള പോലീസിനെ വിമര്‍ശിച്ച് പി സി ജോര്‍ജ്

കൊച്ചി: കേരള പോലീസിനെ വിമര്‍ശിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ വീണ്ടും രംഗത്ത്. പോലീസ് ദിലീപിനെ മനപൂര്‍വം വേട്ടയാടുകയാണ്. ഇക്കാര്യം താന്‍ എവിടെയും ധൈര്യപൂര്‍വം വിളിച്ചുപറയുമെന്നും തനിക്കു ദിലീപുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു.

ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് വന്നതിനുപിന്നാലെയാണ് വീണ്ടും പിസി എത്തിയത്. ശനിയാഴ്ചയാണ് ആലുവ പോലീസ് നടിയുടെ പരാതി സ്വീകരിച്ചത്. പീഡനത്തിനിരയായ നടിയെ നിശിതമായി വിമര്‍ശിച്ച പി സി ജോര്‍ജ് ദിലീപ് കുറ്റക്കാരനല്ല എന്നുള്ളതിനുള്ള നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടു.

നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഒരു വാരികയുടെ കവര്‍ സ്റ്റോറില്‍ വന്ന നടി തന്നെ ഇര താനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് പീഡനത്തില്‍ തനിക്കുണ്ടായ വേദനകളെകുറിച്ചും വിളമ്പുന്നുണ്ടായിരുന്നെന്നും അദ്ദഹേം പറഞ്ഞു. കേരളാ പോലീസ് പരമ ചെറ്റകളാണെന്നും പിസി തുറന്നടിച്ചു.

നരേന്ദ്ര മോദിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കണമെങ്കില്‍ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണ്ടി വരുമെന്ന് പറഞ്ഞ ജോര്‍ജ് മോദി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയെന്നും പറഞ്ഞു. അമേരിക്കയിലെ മലയാളികള്‍ അഹങ്കാരികളാണ്. എന്നിരുന്നാലും ആ അഹങ്കാരത്തെ താന്‍ അഭിമാനത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button