Latest NewsIndiaNews

കാ​ഷ്മീ​രി​ൽ ഈ തരത്തിലുള്ള ആക്രമണങ്ങൾ അവസാനിച്ചെന്നു ക​ര​സേ​നാ മേ​ധാ​വി

ഗാ​സി​പു​ർ: കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു​നേ​ർ​ക്കു​ള്ള ക​ല്ലേ​റ് ഏ​റെ​ക്കു​റെ അവസാനിച്ചതായി ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത് അറിയിച്ചു. ഇപ്പോൾ നേരിയ തോതിൽ മാത്രമാണ് ക​ല്ലേ​റ് നടക്കുന്നത്. ഇതിനു കാരണമായത് ഭീകര പ്രവർ​ത്ത​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ സെെന്യത്തിനു സാധിച്ചതു കൊണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാ​സി​പൂ​രി​ൽ അ​ബ്ദു​ൾ ഹാ​മി​ദ് ര​ക്ത​സാ​ക്ഷി​ത്വ​ദി​ന ച​ട​ങ്ങി​ൽ പ്രസംഗിക്കുകയായിരുന്നു കരസേനാ മേധാവി.

ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു നോ​ക്കി​യാ​ൽ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വ​ള​രെ അ​ധി​കം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കു​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ൾ മാ​റി​യെ​ന്ന് കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ പോ​ലും സ​മ്മ​തി​ക്കുമെന്ന് റാ​വ​ത്ത് അഭിപ്രായപ്പെട്ടു. ഭീ​ക​ര​ർ​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ ഭാ​വി​യി​ലും ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ഷ്മീ​രി​ൽ ക​ല്ലേ​റ് അ​വ​സാ​നി​ച്ചു. കാ​ര​ണം അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ സൈ​ന്യ​ത്തി​നു ക​ഴി​ഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button