Latest NewsNewsIndia

കേന്ദ്രത്തെ വെല്ലുവിളിച്ച് കാര്‍ത്തി ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും സിബിഐയേയും വെല്ലുവിളിച്ച് കാര്‍ത്തി ചിദംബരം. തന്റെ ബിനാമി ഇടപാടുകളുടെയും വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുടെയും പട്ടിക സമര്‍പ്പിക്കാനാണ് വെല്ലുവിളി. തനിക്കെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് കാര്‍ത്തി പറയുന്നു.

കാര്‍ത്തി ചിദംബരത്തിന്റെ വിദേശ രാജ്യങ്ങളിലെ ഇടപാടുകളുടെയും 24 ബിനാമി കമ്പനികളുടെയും പട്ടിക മുദ്രവച്ച കവറിലാക്കി നല്‍കാമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് കാര്‍ത്തിയുടെ വെല്ലുവിളി.

താന്‍ കുറ്റക്കാരനെന്നു തെളിയിക്കാന്‍ കേന്ദ്രത്തിനോ സിബിഐയ്‌ക്കോ കഴിഞ്ഞാല്‍ അവ സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണെന്നും കാര്‍ത്തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button