Latest NewsKeralaNews

പിണറായിക്ക് അഭിനന്ദനങ്ങളുമായി പ്രശസ്ത നടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി നടിയും മുന്‍ എംപിയുമായ ജയപ്രദ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്ന് ജയപ്രദ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നേതാക്കൾ ദീർഘ വീക്ഷണമുള്ളവരാണ്. ബംഗാളിലെ നേതാക്കളുമായി കേരളത്തിലെ നേതാക്കൾക്ക് സമാനതകളുണ്ടെങ്കിലും ഇവിടുള്ളവർ മമത ബാനർജിയെ പോലെ എടുത്ത് ചാടി പ്രവർത്തിക്കുന്നവരല്ലെന്നും ജയപ്രദ പറഞ്ഞു.

സമാജ് വാദി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ജയപ്രദ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button