Latest NewsNewsIndia

വടാപാവും പായസവും ലഡ്ഡുവും ഉപേക്ഷിച്ച് ആന കുറച്ചത് 700 കിലോ

വണ്ണം കുറയ്ക്കാനായി പരിശ്രമിക്കുന്നവർ നിരവധിയാണ്. എന്നാല്‍ 4 വര്‍ഷം കൊണ്ട് 700 കിലോ കുറച്ച ഒരാനയെ കൂടി പരിചയപ്പെടാം. ദിവസേന ഇരുന്നൂറിലധികം വടാ പാവുകളും ലഡ്ഡുവും പായസം ഉള്‍പ്പടെയുള്ള മറ്റു മധുരപലഹാരങ്ങളുമായിരുന്നു ലക്ഷ്‌മി എന്ന ആനയുടെ ഭക്ഷണം. ആവശ്യത്തിലധികം ഭക്ഷണം കഴിച്ചതോടെ ചെറുപ്പത്തിൽതന്നെ അമിത വണ്ണം ലക്ഷ്മിയെ പിടികൂടി. ലക്ഷ്മിയുടെ ഒപ്പം ഒപ്പം തന്നെ അമ്പലങ്ങളിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന മറ്റൊരാന അമിതവണ്ണം മൂലമുള്ള രോഗങ്ങൾകൊണ്ടു ചെരിഞ്ഞതോടെ ലക്ഷ്‌മിയെ സംരക്ഷിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.

നാലു വര്‍ഷം മുന്‍പ് 18 വയസ്സുള്ളപ്പോള്‍ 5000 കിലോയായിരുന്നു ലക്ഷ്മിയുടെ ഭാരം. അന്നത്തെ കണക്കനുസരിച്ച് 1300 കിലോ അധികതൂക്കമാണ് ലക്ഷ്മിക്കുണ്ടായിരുന്നത്. ആഹാരനിയന്ത്രണത്തിലൂടെ 700 കിലോ കുറച്ചതോടെ ഇപ്പോൾ 400 കിലോ അധിക തൂക്കമാണ് ലക്ഷ്മിക്കുള്ളത്. എങ്കിലും താരതമ്യേന ലക്ഷ്മി ആരോഗ്യവതിയാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം .

shortlink

Related Articles

Post Your Comments


Back to top button