Latest NewsIndia

പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള നിരോധനം സുപ്രീംകോടതി നീക്കി

ന്യൂഡല്‍ഹി: പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള നിരോധനം സുപ്രീംകോടതി നീക്കി. ഡല്‍ഹിയിലും ദേശീയ തലസ്ഥാനമേഖലയിലും പടക്കങ്ങൾ വിൽക്കുന്നതിനുള്ള നിരോധനമാണ് നീക്കിയത്. ഇതിനായി പ്രത്യേക ലൈസന്‍സ് നല്‍കും. ഈ ലൈസന്‍സുകളുടെ എണ്ണം പരമാവധി അഞ്ഞൂറ് മാത്രമേ പാടുള്ളൂ എന്നും നിശ്ശബ്ദമേഖലകളില്‍ ഇവ ഉപയോഗിക്കാന്‍ പാടില്ല എന്നും കോടതി നിർദ്ദേശം നൽകി. ഇക്കാര്യത്തിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സന്‍റെ അദ്ധ്യക്ഷതയില്‍ എട്ടു ഓഫീസര്‍മാരടങ്ങുന്ന അടങ്ങുന്ന കമ്മിറ്റിയും രൂപികരിച്ചു.

ഡിസംബര്‍ 31 നു മുന്‍പേ പ്രസ്തുത വിഷയത്തില്‍ റിപ്പോര്‍ട്ട് നല്കാനും ദസറ, ദീപാവലി തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇവ മൂലം ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകളും എന്തൊക്കെയാണെന്ന് പഠിക്കാനും കോടതി ആവശ്യപ്പെട്ടു.

ലിനീകരണം കൂടുതലാണെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ 25 നായിരുന്നു കോടതി ഡല്‍ഹി മേഖലയില്‍ പടക്കങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചത്. ഇതിനെതിരെ ഏകദേശം നൂറോളം കമ്പനികളാണ് കഴിഞ്ഞ ജനുവരി 30ന് സുപ്രീംകോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button