Latest NewsNewsIndia

വൈറലായി സുമംഗലികളോടുള്ള ഗുർമീതിന്റെ ആഹ്വാനം

ചണ്ഡിഗഡ്: വൈറലായി സുമംഗലികളോടുള്ള ഗുർമീത് റാം റഹിം സിങിന്റെ ആഹ്വാനം. ഭർത്താവിനു പകരം തനിക്കുവേണ്ടി വ്രതമെടുക്കാൻ ഗുർമീത് സ്ത്രീകളെ ആഹ്വാനം ചെയ്യുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തായത്.

ദേരാ തലവൻ ഉത്തരേന്ത്യയിൽ സുമംഗലികൾ ഭർത്താവിന്റെ ദീർഘായുസ്സിനായി ആചരിക്കുന്ന കർവാ ചൗത്തിന്റെ തലേന്നു സ്ത്രീ അനുയായികളുടെ സംഗമം നടത്തിയിരുന്നു. അപ്പോഴാണ് ആഹ്വാനം ചെയ്തത്. സാധാരണക്കാരായ ഭർത്താക്കൻമാർക്കു വേണ്ടിയല്ല, ലോകത്തിന്റെ മുഴുവൻ ഭർത്താവും ദൈവവുമായ തനിക്കുവേണ്ടിയാണ് ഉപവസിക്കേണ്ടതെന്നാണ് ഗുർമീത് പറഞ്ഞത്.

മാത്രമല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹിതകളെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മനഃശാസ്ത്ര വിദഗ്ധൻ ഉൾപ്പെട്ട ഡോക്ടർമാരുടെ സംഘം മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ടു റോത്തക് ജയിലിൽ കഴിയുന്ന ഗുർമീതിനെ പരിശോധിച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതായി ഗുർമീത് പറഞ്ഞതായാണു വിവരം. ദേര ആസ്ഥാനത്തെ പരിശോധന ഞായറാഴ്ച പൂർത്തിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button