Latest NewsNewsIndia

ഭാര്യ സുന്ദരിയല്ലെന്ന് പറഞ്ഞ് യുവാവ് വിവാഹമോചനം നടത്തി

ജയ്‌സാല്‍മെര്‍: രണ്ടരവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഭാര്യ സുന്ദരിയല്ലെന്ന് പറഞ്ഞ് യുവാവ് വിവാഹമോചനം നേടി. യുപി സ്വദേശിയായ മുഹമ്മദ് അര്‍ഷാദ് ആണ് ഭാര്യയ്ക്കു വിവാഹമോചന കുറിപ്പ് സ്പീഡ് പോസ്റ്റില്‍ അയച്ചുകൊടുത്തത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി.

നിരക്ഷരരായതിനാല്‍ മറ്റൊരാളാണു ഇവര്‍ക്ക് കത്തു വായിച്ച് അതില്‍ തലാഖ് ചൊല്ലിയിരിക്കയാണെന്ന കാര്യം അറിയിച്ചത്. അതേസമയം ഇരുവരും വിവാഹം കഴിഞ്ഞു രണ്ടര വര്‍ഷങ്ങള്‍ക്കുശേഷമാണു ഇപ്പോള്‍ വിവാഹമോചനം ചെയ്തിരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ചോട്ടു ഖാന്‍ അറിയിച്ചു. ഒരുമിച്ചു ജീവിച്ച ആദ്യ കാലത്ത് മുഹമ്മദ് അര്‍ഷദിനു ഭാര്യയോടു പ്രശ്‌നമൊന്നുമില്ലായിരുന്നുവെന്നും പിന്നീട് സൗന്ദര്യമില്ലെന്നു ചൂണ്ടിക്കാട്ടി മകളെ മര്‍ദ്ദിക്കുന്നത് പതിവായെന്നും ഖാന്‍ പറയുന്നു.

പലതവണ താന്‍ ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ല. ഇതിനിടെയാണ് ഓഗസ്റ്റ് 14ന് അര്‍ഷാദ് തപാല്‍ വഴി മുത്തലാഖ് അയച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖാന്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button