Latest NewsNewsIndia

കഴുത്തറുത്ത് കൊല്ലപ്പെട്ട കുട്ടിയുടെ അവസാനനിമിഷങ്ങൾ പൊലീസിന്

ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന ഗു​രു​ഗ്രാ​മി​ലെ റ​യാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളി​ല്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ര​ണ്ടാം ക്ലാ​സു​കാ​ര​ന്‍ അ​വ​സാ​ന ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ സി​സി​ടി​വി ഫു​ട്ടേ​ജ് പോ​ലീ​സി​നു ല​ഭി​ച്ചു. ടോയ്‌ലറ്റി​ന്‍റെ പു​റ​ത്തു​സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് കണ്ടെത്തിയിരിക്കുന്നത്. കു​ട്ടി ടോയ്‌ലെറ്റിലേക്ക് ക​യ​റി മി​നി​റ്റു​ക​ള്‍​ക്കു​ശേ​ഷം കേ​സിലെ പ്രതിയായ അശോക് കുമാർ ടോയ്‌ലെറ്റിലേക്ക് കയറിപോകുന്നതും കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ര​ക്ത​ത്തി​ല്‍ കു​ളി​ച്ച കു​ട്ടി ടോയ്‌ലറ്റി​ന്‍റെ ഭി​ത്തി​യി​ല്‍ പി​ടി​ച്ച​ശേ​ഷം കു​ഴ​ഞ്ഞു​വീ​ഴു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാണാം.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് റ​യാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി പ്ര​ദ്യു​മ​ന്‍ ഠാ​ക്കൂ​റി​നെ സ്കൂ​ളി​ന്‍റെ ടോയ്‌ലറ്റിന് സ​മീ​പം ക​ഴു​ത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അ​റ​സ്റ്റി​ലാ​യ സ്കൂ​ള്‍ ബ​സ് ക​ണ്ട​ക്ട​ര്‍ കൊ​ല​പാ​ത​ക​ക്കു​റ്റം സ​മ്മ​തി​ച്ചു. കു​ട്ടി കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​ന്പ് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നു പോ​ലീ​സ് വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button