Latest NewsKeralaNews

പറവൂരിലെ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല : ആരോപണത്തെ നിയമപരമായി നേരിടുമെന്ന് ശശികല ടീച്ചര്‍

 

കോട്ടയം: പറവൂരിലെ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മതസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നതു തടയണമെന്നും കെ.പി.ശശികല ആവശ്യപ്പെട്ടു. മൗലികാവകാശങ്ങളിലൊന്നായ മതസ്വാതന്ത്ര്യം ആളെക്കൂട്ടാനുള്ള വഴിയായി ചിലര്‍ കാണുന്നു. അവകാശം ദുരുപയോഗം ചെയ്യുന്നതു തടയാന്‍ ഭരണഘടന പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വൈക്കത്തെ പെണ്‍കുട്ടിയെ മതംമാറ്റിച്ച കേസില്‍ മുസ്ലിം ലീഗിന്റെ പങ്കുകൂടി എന്‍.ഐ.എ. അന്വേഷിക്കണം. ഒരു ആത്മീയനേതാവിന്റെ അനുമതിയോടെയാണ് പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിനു വിധേയയാക്കിയതെന്ന ആരോപണവും അന്വേഷിക്കണം. കേരളത്തില്‍ 6000 പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാനായി മതംമാറ്റപ്പെട്ടുവെന്ന്, നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളിലുണ്ട്.

1990 മുതല്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ മറ്റുമതങ്ങളെയോ ഗ്രന്ഥങ്ങളെയോ അപമാനിച്ചിട്ടില്ല.

വികസനപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ്, എം.എല്‍.എ.മാരായ വി.ഡി.സതീശനും വി.ടി.ബല്‍റാമും വളഞ്ഞവഴികള്‍ സ്വീകരിക്കുന്നത്. മൃത്യുഞ്ജയഹോമവും മന്ത്രവും എന്തെന്നറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഹിന്ദുമതാചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്നതാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഒരു യേശുദാസിനു മാത്രമല്ല, അങ്ങനെയുള്ളവര്‍ക്കെല്ലാം ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനാകണം.

അല്‍ഫോന്‍സ് കണ്ണന്താനം മതേതരമായി പ്രവര്‍ത്തിക്കുമെന്നാണു പ്രതീക്ഷ. ന്യൂനപക്ഷങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിച്ചാല്‍ ഹിന്ദു ഐക്യവേദി എതിര്‍ക്കുമെന്നും ശശികല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button