Latest NewsIndiaNews

അമർനാഥ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ര്‍: അ​മ​ര്‍​നാ​ഥ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​തു​ന്ന അ​ബു ഇ​സ്മാ​യി​ല്‍ കൊല്ലപ്പെട്ടു. ശ്രീ​ന​ഗ​റി​ലെ നൗ​ഗാ​മി​ല്‍ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇയാൾ കൊല്ലപ്പെട്ടത്. മ​റ്റൊ​രു ഭീ​ക​ര​വാ​ദി​യും അ​ബു ഇ​സ്മാ​യി​ലി​നൊ​പ്പം കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ഇയാൾ ര​ണ്ടു വ​ര്‍​ഷം മുമ്പ് കാശ്മീരിലേക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി​രു​ന്നു.

അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. സം​ഭ​വ​ത്തി​ല്‍ 19 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് കാശ്മീരിലെ അ​ന​ന്ത്​നാ​ഗി​ല്‍ ഭീ​ക​ര​ര്‍ വ​ള​യു​ക​യും വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button