Latest NewsKeralaNews

സോപാധിക ജാമ്യം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ

ആലുവ: സോപാധിക ജാമ്യം ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ദിലീപ് റിമാന്‍ഡിലായി 60 ദിവസം കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സോപാധിക ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ചത്.

തനിക്കെതിരെ ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് ഉള്ളതെന്നും നടിയുടെ നഗ്നചിത്രമെടുക്കാന്‍ പറഞ്ഞെന്നു മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കോടതി ഹര്‍ജി ശനിയാഴ്ച പരിഗണിക്കും. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് തയാറാകുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതു നീട്ടിയെന്നായിരുന്നു രാവിലത്തെ സൂചന. നാദിര്‍ഷായുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയുടെ നിലപാടെന്താണോ അതു ദിലീപിന്റെ ഹര്‍ജിയെയും സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലിലാണ് അഭിഭാഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button