Latest NewsNewsGulf

ടിക്കറ്റ് നിരക്കില്‍ പകുതിവരെ ഇളവുമായി ഫ്ലൈ ദുബായ്

ദുബായ്•ഇക്കോണമി-ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50% വരെ ഇളവുകളുമായി ദുബായ് ആസ്ഥാനമായ ബജറ്റ് എയര്‍ലൈന്‍ ഫ്ലൈ ദുബായ്. മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്ന വണ്‍-വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് കൂടുതല്‍ ഡിസ്കൗണ്ട് ലഭിക്കും. ഇന്ന് ബുക്ക് ചെയ്യുന്ന സെപ്റ്റംബര്‍ 15 നും 2018 ഒക്ടോബര്‍ 27 നും മധ്യേ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. ദുബായില്‍ നിന്നുള്ള തെരെഞ്ഞെടുത്ത സ്ഥലങ്ങളിലേക്കുള്ള വണ്‍-വേ, റിട്ടേണ്‍ ബിസിനസ്/ഇക്കോണമി ക്ലാസുകളില്‍ ഈ ആനുകൂല്യം ലഭിക്കും.

തിരുവനന്തപുരം, കൊച്ചി, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, കൊളംബോ,ബെയ്രൂട്ട്, ബാങ്കോക്ക്‌, ബാഗ്ദാദ്, ബഹ്‌റൈന്‍, അമ്മാന്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ആസ്വദിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഫ്ലൈ ദുബായുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button