Latest NewsIndiaNews

സി.പി.എമ്മിന്റെ സര്‍വനാശം ഈ ലോബിയാണ്: സി.പി.എമ്മിനും പിണറായി സര്‍ക്കാരിനുമെതിരെ പുറത്താക്കപ്പെട്ട എം.പി

ന്യൂഡല്‍ഹി•കണ്ണൂര്‍ ലോബിയുടെ പ്രവര്‍ത്തനം സി.പി.എമ്മിന്റെ സര്‍വനാശത്തിന് വേണ്ടിയാണെന്നും മാര്‍ഷ്യല്‍ അക്കാദമി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വേണ്ടിയാണെന്നും സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ അംഗം ഋതബ്രത ബാനര്‍ജി. വി.എസിനെ കണ്ണൂര്‍ ലോബി ഒതുക്കിയതാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഋതബ്രത റിപ്പബ്ലിക് ടിവിയില്‍ അര്‍ണാബ് ഗോസ്വാമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് തനിക്കറിയില്ലെന്ന് ഋതബ്രത പറഞ്ഞു. അവിടെ ഇടതും ആര്‍.എസ്.എസുമായി ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. എന്നാല്‍ കേരള സര്‍ക്കാരിന് കൊലപാതകത്തില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞു കൈകഴുകാന്‍ സാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയാണ് അതെന്നാണ്‌ താന്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണം- ഋതബ്രത കൂട്ടിച്ചേര്‍ത്തു.

സീതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടും തമ്മിലുള്ള ഏറ്റുമുട്ടലും ഋതബ്രത വെളിപ്പെടുത്തി. ജീവിതത്തിൽ ഒരിക്കലും സിപിഎം ചിഹ്നത്തിൽ വോട്ടു രേഖപ്പെടുത്താൻ കഴിയാത്ത പ്രകാശ് കാരാട്ട് കേരള ലോബിയോടൊപ്പം ചേർന്ന് ബംഗാളിനെ നശിപ്പിക്കുകയാണ്. സീതാറാം യച്ചൂരിയുടെ വളർച്ചയിൽ കാരാട്ടിന് അസൂയയാണ് . അതാണ് അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാഞ്ഞത് . വർഷാവർഷം വിദേശത്ത് വിനോദസഞ്ചാരത്തിനായി ട്രിപ്പ് നടത്തുന്ന കാരാട്ടും ഭാര്യയുമാണ് മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്നത്.ആപ്പിളിന്റെ ഫോൺ ഉപയോഗിക്കാത്ത ഒരു സി.പി.എം എം.പിയുമില്ല . രാജ്യസഭ എം.പിമാർക്കുള്ള ഫണ്ടിൽ സി.പി.എം തിരിമറി നടത്തുന്നുണ്ടെന്നും റിതബ്രത ആരോപിച്ചു.

ജയ്‌ഹിന്ദ്‌ എന്ന് സമൂഹ്യമാധ്യമങ്ങളില്‍ എഴുതിയതിന് തന്നെ ട്രോളിയത് തൃണമൂലുകാരോ ബി.ജെ.പിക്കാരോ അല്ല സി.പി.എമ്മുകാരാണ് . നേതാജി സുഭാഷ് ചന്ദ്രബോസ് കൊണ്ടു വന്ന മുദ്രാവാക്യമാണ് ജയ് ഹിന്ദ് . എന്നാൽ അതിനെ എതിർത്ത് സിപിഎമ്മുകാർ എന്നെ ട്രോൾ ചെയ്തു.പ്രകാശ് കാരാട്ടിന്റെ രാജ്യ വിരുദ്ധ ലേഖനത്തിനെതിരെയും താൻ ശക്തമായി പ്രതികരിച്ചെന്നും റിതബ്രത ചൂണ്ടിക്കാട്ടി.

ആഡംബര ജീവിതം ആരോപിച്ചാണ് ഋതബ്രതയെ സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button