Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം

കൊച്ചി: മുതിര്‍ന്ന നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. എറണാകുളം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. 2011ലെ കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം, മറ്റ് കേസുകള്‍ ഉള്ളതിനാല്‍ സുനിലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല.

2011 ല്‍ ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. പഴയകാല നായികയും പ്രശസ്ത നിര്‍മാതാവിന്റെ ഭാര്യയുമായ നടിയെയാണ് സുനിയും സംഘവും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. രാത്രിയില്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ നടിയെ ആളുമാറി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ചിത്രത്തിലെ നായികയായ യുവ നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നടി എത്തിയില്ല. തുടര്‍ന്നാണ് സംഘത്തിന് അബദ്ധം പറ്റിയത്. വാനില്‍ കയറിയ നടിയെ നഗരത്തിലൂടെ സംഘം കറക്കി. സംശയം തോന്നിയ നടി ഭര്‍ത്താവിനെയും ചിത്രത്തിന്റെ നിര്‍മാതാവിനേയും വിളിച്ച് വിവരം അറിയിച്ചു.
തുടര്‍ന്ന് നടിയെ ഒരു ഹോട്ടലില്‍ ഇറക്കിവിട്ട് ശേഷം സംഘം മുങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button