Latest NewsNewsInternationalGulf

ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരം; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍

ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരവുമായി ബന്ധപ്പെട്ട തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ . അറബ് ലീഗ് ആസ്ഥാനമായ കൈറോയില്‍ നടന്ന അറബ് ലീഗ് യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി നിലപാടറിയച്ചത് . എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം തച്ചുടയ്ക്കുന്ന രീതിയില്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയിട്ട് 100 ദിവസം പിന്നിടുന്നു. ഉപരോധ രാജ്യങ്ങളുടെ പ്രതിനിധികളടക്കം പങ്കെടുത്ത യോഗത്തില്‍ തുറന്ന ചര്‍ച്ചക്ക് ഖത്തര്‍ ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറിനെതിരായ ഉപരോധത്തിലൂടെ രാജ്യാന്തര നിയമങ്ങളെയാണ് ഉപരോധരാജ്യങ്ങള്‍ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button