Latest NewsNewsIndia

സ്കൂ​ള്‍ ജീ​വ​ന​ക്കാ​രുടെ മനോ​നി​ല​ പ​രി​ശോ​ധി​ക്കണം; സി​ബി​എ​സ്‌ഇ

ഭോ​പ്പാ​ല്‍: സ്കൂ​ള്‍ ജീ​വ​ന​ക്കാ​രുടെ മ​നോ​നി​ല​ പ​രി​ശോ​ധി​ക്കണമെന്ന് സി.ബി.എസ്.ഇ. ഗു​രു​ഗ്രാം റ​യാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്നാണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ‍​യ്ക്ക് കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി സി​ബി​എ​സ്‌ഇ രം​ഗ​ത്തെത്തിയത്. സി​ബി​എ​സ്‌ഇ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളു​ക​ള്‍​ക്ക് സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചു.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ധ്യാ​പ​ക​രു​ടേ​യും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടേ​യും മ​നോ​നി​ല​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കു​ല​ര്‍. ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍, ക​ണ്ട​ക്ട​ര്‍​മാ​ര്‍, തൂ​പ്പു​കാ​ര്‍ തു​ട​ങ്ങി എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും സൂ​ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കു​ല​ര്‍ നി​ഷ്ക്ക​ര്‍​ഷി​ക്കു​ന്നു.

സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കാ​ണ് സ്കൂ​ളി​ല്‍ എത്തുന്ന ഓ​രോ കു​ട്ടി​യു​ടേ​യും പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം. കു​ട്ടി​യു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ല്‍​പെ​ട്ട​താ​ണ് പ​ഠ​നത്തി​നാ​യു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​ന​ല്‍​കു​ക​യെ​ന്ന​ത്. ഒ​രു ത​ര​ത്തി​ലു​മു​ള്ള മാ​ന​സി​ക ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ള്‍​ക്കും ഇ​ര​യാ​വി​ല്ലെ​ന്നു​ള്ള ബോ​ധ്യം കു​ട്ടി​ക്കു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യെ​ന്ന​തും സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button