Latest NewsNews

സെപ്റ്റംബറില്‍ ലോകം അവസാനിക്കുമെന്ന് പ്രവചനം : ലോക മഹായുദ്ധം തുടങ്ങുമെന്നും മുന്നറിയിപ്പ്

 

ലണ്ടന്‍: ലോകാവസാനവും പ്രകൃതിക്ഷോഭവും ഇതേ കുറിച്ചുള്ള മുന്നറിയിപ്പുകളും വിവിധ കാലഘട്ടങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്.എന്നാല്‍ ഇപ്പോഴിതാ ഈ വരുന്ന സെപ്റ്റംബര്‍ 23ന് ലോകം അവസാനിക്കുമെന്ന് കടുത്ത മുന്നറിയിപ്പേകി ചില ക്രൈസ്തവ വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബൈബിളിലെ ചില പ്രവചനങ്ങളെ മുന്‍നിര്‍ത്തി ക്രിസ്ത്യന്‍ കോണ്‍സ്പിരസി തിയറിസ്റ്റുകളാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.ഇതിന് പുറമെ ഈ മാസം ലോകം അവസാനിക്കുമെന്ന് കരുതുന്നവരില്‍ യഹൂദന്മാരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പുറമെ സെപ്റ്റംബര്‍ 27ന് മൂന്നാം ലോകമഹായുദ്ധം തുടങ്ങുമെന്ന പ്രവചനവും അതിനിടെ ഉയര്‍ന്നിട്ടുണ്ട്.

യൂ ട്യൂബ് ഡൂം വീഡിയോകളും ഇവാന്‍ജെലികല്‍ വെബ്‌സൈറ്റുകളുമാണ് ബൈബിളിനെ മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 23ന് ലോകാവസാനമുണ്ടാകുമെന്ന് മുന്നറിയിപ്പേകുന്നത്. ബൈബിളിലെ റിവീലേഷന്‍ 12:1-2 നെ മുന്‍നിര്‍ത്തിയാണ് അവരീ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. ഇത് പരമാനന്ദത്തിന്റെ ആരംഭമാണെന്നും ക്രിസ്തുവിന്റെ രണ്ടാംവരവ് ഇതോടനുബന്ധിച്ച് സംഭവക്കുമെന്നും അവര്‍ പ്രവചിക്കുന്നു. മിത്തോളജിക്കല്‍ പ്ലാനറ്ററി സിസ്റ്റമായ പ്ലാനറ്റ് എക്‌സ് അല്ലെങ്കില്‍ നിബിറും സെപ്റ്റംബര്‍ 23ന് ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് പ്രമുഖ ക്രിസ്ത്യന്‍ കോണ്‍സ്പിരസി തിയറിസ്റ്റായ ഡേവിഡ് മീഡ് പ്രവചിക്കുന്നത്.

ഇത് ഒക്ടോബറില്‍ ഭൂമിക്കടുത്ത് കൂടി കടന്ന് പോകുമ്പോള്‍ ഇതിന്റെ ഗ്രാവിറ്റേഷണല്‍ ബലം കാരണം ഇവിടെ കടുത്ത അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ ആരംഭിക്കുമെന്നും അത് കടുത്ത നാശത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. എന്നാല്‍ പ്ലാനറ്റ് എക്‌സ് സിദ്ധാന്തമെന്നത് വെറും കെട്ടുകഥയാണെന്നാണ് നാസ പ്രതികരിച്ചിരിക്കുന്നത്.

1894ല്‍ റാബി മോസസ് ഇസ്രയേല്‍ ബെഞ്ചമിന്‍ എന്ന യഹൂദ പണ്ഡിതന്‍ യാല്‍കുറ്റ് മോഷെ എന്ന പേരില്‍ എഴുതിയ ഒരു ഗ്രന്ഥത്തില്‍ ലോകാവസാനത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നും അത് ഉടന്‍ സംഭവിക്കുമെന്നുമാണ് ചില യഹൂദ പണ്ഡിതര്‍ മുന്നറിയിപ്പേകുന്നത്.

ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഒരു സൂര്യഗ്രഹണം തുടങ്ങുമെന്നും അത് ലോകാവസാനത്തിന്റെ സൂചനയായിരിക്കുമെന്നും റാബി എഴുതി വച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ന് സമ്പൂര്‍ണ സൂര്യഗ്രഹണം അരങ്ങേറിയിരുന്നു. അത് യുഎസില്‍ ആകമാനം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിനെ ലോകാവസാനത്തിന്റെ സൂചനയായി യഹൂദവിശ്വാസികളില്‍ ചിലര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളിലായി അമേരിക്കയില്‍ ജോസ്, ഇര്‍മ എന്നീ കൊടുങ്കാറ്റുകള്‍ അമേരിക്കയില്‍ കടുത്ത നാശമാണ് വിതച്ചിരുന്നത്.

ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണി ലോകാവസാനത്തിന്റെ വേഗത വര്‍ധിപ്പിക്കുമെന്നും ക്രിസ്ത്യന്‍ കോണ്‍സ്പിരസി തിയറിസ്റ്റ് ഡേവിഡ് മീഡ് മുന്നറിയിപ്പേകുന്നുണ്ട്. അമേരിക്കയുടെ ശത്രുക്കളായ റഷ്യ, ചൈന, ഉത്തരകൊറിയ , ഇറാന്‍ എന്നിവ തക്കം കിട്ടിയാല്‍ അമേരിക്കയ്ക്ക് നേരെ അണ്വായുധ പ്രയോഗം നടത്തുമെന്നും അത് ലോകമഹായുദ്ധത്തിലേക്ക് നയിച്ച് ലോകാവസാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ സെപ്റ്റംബര്‍ 23ന് അത്തരം സംഭവങ്ങളുണ്ടാകാനും സാധ്യതുയുണ്ടെന്നും അത് ലോകാവസാനത്തിന്റെ ആക്കം വര്‍ധിപ്പിക്കുമെന്നും മീഡിന്റെ മുന്നറിയിപ്പിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button